13 December Friday

കായിക കൗമാരം ഇന്ന്‌ ട്രാക്കിൽ ; സ്‌കൂൾ കായികോത്സവത്തിന്റെ 63–-ാം പതിപ്പിന്‌ ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019


സ്വന്തം ലേഖകൻ
കണ്ണൂർ
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 63–-ാം പതിപ്പിന്‌ ശനിയാഴ്‌ച   മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ  തുടക്കം. രാവിലെ ഏഴിന്‌ സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററോടെ ട്രാക്കുണരും.

പകൽ മൂന്നിന്‌ ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപം തെളിയിക്കും. കായികോത്സവം പകൽ 3.30ന്‌ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 98 ഇനങ്ങളിൽ പുതിയ വേഗവും ദൂരവും ഉയരവും കുറിക്കാൻ 2500 താരങ്ങൾ മാറ്റുരയ്‌ക്കും. മേള 19ന്‌ സമാപിക്കും. പകൽ 3.30ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിക്കും.


പ്രധാന വാർത്തകൾ
 Top