24 October Thursday

കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണ കിട്ടി: തുഷാർ വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


സ്വന്തം ലേഖകൻ
ദുബായിലെ വ്യാജ ചെക്ക് കേസിനുപിന്നിൽ സിപിഐ എമ്മാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ് ശ്രീധരൻപിള്ളയുടെ പ്രസ്താവന വാസ്‌തവവിരുദ്ധമാണെന്ന്‌ തുഷാർ വെള്ളാപ്പള്ളി. കേസിൽ കുറ്റവിമുക്തനായി ദുബായിൽനിന്ന് തിരിച്ചെത്തിയശേഷം ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ തുഷാർ ഇക്കാര്യം പറഞ്ഞത്‌. പാലാ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ്‌ എൻഡിഎയ്‌ക്ക്‌ ഒപ്പമാണെന്നും പ്രചാരണത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജകേസിൽപ്പെട്ടപ്പോൾ കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല പിന്തുണയാണ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന്‌ കത്തയച്ചു. വ്യവസായ പ്രമുഖൻ എം എ യൂസഫലി, മാതാ അമൃതാനന്ദമയി, പ്രവാസി സംഘടനകൾ എന്നിവരുടെയെല്ലാം സഹായം ലഭിച്ചു. എസ്‌എൻഡിപി യോഗം വൈസ്‌ പ്രസിഡന്റ്‌ എന്ന നിലയ്‌ക്കാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നത്തിൽ ഇടപെട്ടത്‌. നിയമപരമായ സംരക്ഷണമാണ്‌ മുഖ്യമന്ത്രി തനിക്ക്‌ നൽകിയത്‌. 

സത്യം കോടതിക്ക്‌ ബോധ്യപ്പെട്ടതോടെ കുറ്റവിമുക്തനാക്കി. കേസിൽ കുടുക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്‌ അടുത്ത ദിവസം ദുബായിലേക്ക്‌ പോകും.നാസിലുമായി മുമ്പ്‌ നടത്തിയ ഇടപാടുകളുടെ മുഴുവൻ രേഖകളും പ്രോസിക്യൂട്ടർക്ക്‌ നൽകി.


പ്രധാന വാർത്തകൾ
 Top