27 February Thursday

തീപിടിത്തം; വീട്‌ നശിച്ചാല്‍ 4 ലക്ഷം രൂപ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020


തീപിടിത്തത്തിൽ വീടുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷവും പൂർണമായി നശിച്ചാൽ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂർണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നൽകും.

കടൽക്ഷോഭത്തിൽ വള്ളമോ ബോട്ടോ പൂർണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂർണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നൽകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top