16 February Saturday

ബിജെപി സെക്രട്ടറിയറ്റിന‌് മുന്നിൽനിന്ന‌് ഉടൻ സ്ഥലം വിടും ; നിരാഹാരം കിടക്കാൻ ആളില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019


പ്രത്യേക ലേഖകൻ
ശബരിമല കേസിൽ റിവ്യൂഹർജി 22ന‌് പരിഗണിക്കില്ലെന്ന‌് ഉറപ്പായതോടെ സെക്രട്ടറിയറ്റ‌ിന‌് മുന്നിലെ സമരം നിർത്താൻ ബിജെപി നേതൃത്വം തയ്യാറെടുക്കുന്നു. ഒരു വിഭാഗം നേതാക്കളും ഭൂരിപക്ഷം പ്രവർത്തകരും മുഖം തിരിച്ചുനിൽക്കുന്നതിനാൽ നോക്കുകുത്തി സമരം നീട്ടുന്നതിൽ അർഥമില്ലെന്നാണ‌് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിരാഹാരം കിടക്കാൻ ഒരു നേതാവും തയ്യാറാകുന്നുമില്ല. പ്രൊഫ. വി ടി രമയാണ‌് ഏതാനും ദിവസമായി സത്യഗ്രഹം കിടക്കുന്നത‌്.  ഇവർ നിർത്തിയാൽ പകരം കിടക്കാൻ  ആരും തയ്യാറായിട്ടില്ല.

ബിജെപിയുടെ ഭീമ ഹർജി ഈ മാസം 17ന‌് ഗവർണർക്ക‌് നൽകും. അതോടെ സമരം നിർത്തിപ്പോകണമെന്നാണ‌് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത‌്. 20ന‌്  ജില്ലകളിൽ കർമസമിതിയുടെ സംഗമമുണ്ട‌്.അതി‌ന‌് മുന്നോടിയായി 19ന‌് സമരം നിർത്താമെന്നാണ‌് സംസ്ഥാന പ്രസിഡന്റ പി എസ‌് ശ്രീധരൻപിള്ളയുടെ നിർദേശം. വി ടി രമ അതുവരെ സത്യഗ്രഹം തുടരുമോയെന്ന‌് കണ്ടറിയണം. സമരകാര്യം പിള്ളതന്നെ തീരുമാനിക്കട്ടെയെന്നാണ‌് മുരളീധരപക്ഷ നേതാക്കളുടെ നിലപാട‌്.

അവരാരും സമരപ്പന്തലിലേക്ക‌് തിരിഞ്ഞുപോലും നോക്കുന്നില്ല. റിവ്യൂ ഹർജി പരിഗണിക്കുന്നത‌് നീട്ടിയതിനാൽ സമരത്തെക്കുറിച്ച‌് കൂടിയാലോചിച്ച‌് തീരുമാനിക്കുമെന്ന‌് പി എസ‌് ശ്രീധരൻപിള്ള പറഞ്ഞു.


പ്രധാന വാർത്തകൾ
 Top