28 January Saturday

എംബിബിഎസ്‌ മലയാളപഠനം ഗുണംചെയ്യില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം
എംബിബിഎസ്‌ പഠനം മലയാളത്തിലാക്കിയാൽ അത്‌ ശാസ്‌ത്രമേഖലയ്‌ക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ ആരോഗ്യമേഖലയിലെ വിദഗ്‌ധർ.
തുടർപഠനവും ഗവേഷണമേഖലകളിലെ സാധ്യതയെയുമാണ്‌ പ്രധാനമായും ബാധിക്കുക. പ്രധാന ജേർണലും പ്രസിദ്ധീകരണവും പ്രബന്ധവും പുസ്‌തകങ്ങളുമെല്ലാം ഇംഗ്ലീഷിലാണ്‌. ഇത്തരത്തിൽ ലഭിക്കുന്ന അറിവിൽ  മലയാളി വിദ്യാർഥികൾ പിന്നിലാകും. അതുകൊണ്ട്‌ ആരോഗ്യമേഖലയിലെ ഏത്‌ മാറ്റവും ചിന്തിച്ച്‌ ആലോചിച്ചുവേണമെന്ന്‌ കേരള സർവകലാശാല മുൻ വൈസ്‌ ചാൻസലറും ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനുമായ ഡോ. ബി ഇക്‌ബാൽ ചൂണ്ടിക്കാട്ടി.

വൈദ്യശാസ്‌ത്ര പഠന മേഖലയിൽമാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ ഇംഗ്ലീഷ്‌ പഠനം കൂടുതൽ  ശക്തമാക്കേണ്ട കാലമാണ്‌. ചരിത്രപരമായി കേരളം ഇംഗ്ലീഷ്‌ ഭാഷ പിന്തുടരുന്നുണ്ട്‌. ഇതിന്‌ സാർവദേശീയ ഭാഷ എന്ന അംഗീകാരമുണ്ട്‌. എന്നാൽ, ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്കുപോലും ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനാകുന്നില്ലെന്ന പോരായ്‌മ നിലനിൽക്കുന്നതായും അക്കാദമിക സമൂഹം വിലയിരുത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top