19 September Thursday

നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക്‌ വിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019


തിരുവനന്തപുരം
ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും ആശുപത്രിലെ അസ്വാഭാവിക മരണവും സംബന്ധിച്ച  കേസിലാണ്‌ സിബിഐ അന്വേഷണം.

ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്ന കേസിൽ മുൻ എസ്‌ഐ കെ എ സാബു അടക്കം ഏഴു പേരെ അറസ്റ്റുചെയ്‌തിരുന്നു. ജ. കെ നാരായണകുറുപ്പിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നു. കുറ്റാരോപിതർ പൊലീസ്‌ ഉദ്യോഗസ്ഥരായതിനാലാണ്‌ അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ചത്‌. 

കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായതിനെ തുടർന്ന്‌ റിമാൻഡിൽ കഴിയവെ ജൂൺ 18നാണ്‌ ആശുപത്രിയിൽ രാജ്‌കുമാർ മരിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top