22 August Thursday

ഹജ്ജ‌് തീർഥാടകർക്ക് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019


നെടുമ്പാശേരി
നെടുമ്പാശേരി ഹജ്ജ‌് ക്യാമ്പിനിന്ന‌് യാത്രയായ ആദ്യസംഘം തീർഥാടകർക്ക് യാത്രയയപ്പ് നൽകി. മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി തീർഥാടകർക്ക് യാത്രാമംഗളം നേരാൻ ക്യാമ്പിലെത്തി. തീർഥാടകരെ യാത്രയയക്കുന്നതിനും പ്രാർഥനകളിൽ പങ്കെടുക്കുന്നതിനുമായി നൂറുകണക്കിന് ആളുകൾ എത്തി.

രണ്ട് വിമാനങ്ങളിലായി 680 തീർഥാടകരാണ് യാത്രയായത‌്. ആദ്യ വിമാനം പകൽ രണ്ടിനും രണ്ടാമത്തെത‌് 2.05നും പുറപ്പെട്ടു. തീർഥാടകർക്കുള്ള നിർദേശങ്ങൾ കൈമാറി പ്രാർഥനയ‌്ക്കുശേഷം രാവിലെ 10.30 ഓടെ ആദ്യ വിമാനത്തിലെ തീർഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

രണ്ടാമത്തെ വിമാനത്തിലെ യാത്രികർ 11.30നാണ് ക്യാമ്പിൽനിന്ന‌്‌ യാത്രയായത്. ഇതിൽ 330 പേർ ലക്ഷദ്വീപിൽ നിന്നുള്ള തീർഥാടകരാണ്. മദീനയിലാണ് ആദ്യം തീർഥാടകർ എത്തിച്ചേരുക. പ്രവാചക നഗരി സന്ദർശിച്ചതിന് ശേഷം ഹജ്ജിന‌് മക്കയിൽ എത്തും. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് മടക്കം.


പ്രധാന വാർത്തകൾ
 Top