17 November Sunday

ഡിവൈഎഫ്ഐ ജില്ല‌ാ പഠനക്യാമ്പ‌് ഇന്ന‌് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


കവളങ്ങാട്
ഡിവൈഎഫ്ഐ ജില്ല‌ാ പഠനക്യാമ്പ‌് ഞായറാഴ‌്ച സമാപിക്കും. രണ്ടാംദിനമായ ശനിയാഴ‌്ച ‘മാർക‌്സിയൻ ദർശനം’ വിഷയത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദർശനൻ,  കേരളീയ നവോത്ഥാനം: ചരിത്രം വർത്തമാനം എന്ന വിഷയത്തിൽ കെ ഇ എൻ,  സമകാലികലോകത്ത് സോഷ്യലിസത്തിന്റെ പ്രസക്തിയും ഭാവിയും എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള,  മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ഡോ. പി ജെ വിൻസെന്റ് എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി  ബി രതീഷ്, എൽ ആദർശ്, എൻ ജി സുജിത്കുമാർ, സോളമൻ സിജു എന്നിവർ സംസാരിച്ചു. ഞായറാഴ്ച സംഘടന, സംഘാടനം എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എ എ റഹിം ക്ലാസ് എടുക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top