16 June Sunday

കുടുംബശ്രീ നഗരശ്രീ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019


ചളിക്കവട്ടം
കൊച്ചിൻ കോർപറേഷനിലെ ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നഗരശ്രീ ഉത്സവം ചളിക്കവട്ടത്ത് നടത്തി. കൗൺസിലർ സിമി ബിനൽ ഉദ്ഘാടനം ചെയ്തു. എഡിഎസ് ചെയർപേഴ്സൺ സിജി സന്തോഷ് അധ്യക്ഷയായി. കുടുംബശ്രീ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ സിന്ധു ബിജു, ദേശീയ നഗര ഉപജീവന മിഷൻ മാനേജർ മൊബിഷ് വി മുരളീധരൻ, കമ്യൂണിറ്റി ഓർഗനൈസർ സി എസ് സരിത എന്നിവർ കുടുംബശ്രീ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. തുടർന്ന് പദ്ധതികളുടെ പ്രചാരണാർഥം എഡിഎസിന്റെ നേതൃത്വത്തിൽ റാലി നടത്തി.
 


പ്രധാന വാർത്തകൾ
 Top