17 August Wednesday

ജില്ലയിൽ ടിപിആർ 30 കടന്നു ; രോഗികൾ മൂവായിരത്തിലേറെ; സംസ്ഥാനത്ത്‌ രണ്ടാമത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


കൊച്ചി
ജില്ലയിൽ കോവിഡ് ബാധിതരുടെ ദിവസേനയുള്ള കണക്ക് 3000 കടന്നു. വെള്ളിയാഴ്ച 3198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദിവസേനയുള്ള കണക്കാണിത്. 976 പേർ രോഗമുക്തരായി. കോവിഡ് സ്ഥിരീകരണ നിരക്ക് 30.84 ആയി ഉയർന്നു. ആരോ​ഗ്യപ്രവർത്തകനും സംസ്ഥാനത്തുനിന്ന്‌ എത്തിയ നാലുപേരും രോ​ഗബാധിതരിൽ ഉൾപ്പെടുന്നു. 3193 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,101 ആണ്. 2976 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 19,132 ആണ്. 10,371 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് നൽകി.

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 കടന്നതിനാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽപ്പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top