26 January Wednesday

10,860 കുട്ടികള്‍കൂടി വാക്സിനെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

വരാപ്പുഴ സിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി 
സ്കൂളിലെ വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നു


കൊച്ചി
ജില്ലയിൽ വെള്ളിയാഴ്ച 15നും 18നുമിടയിൽ പ്രായമുള്ള 10,860 കുട്ടികൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 51,438 കുട്ടികൾക്ക് ആദ്യഡോസ് നൽകി. ആദ്യഘട്ട വാക്സിൻ വിതരണം ഇരുപത്തൊന്നോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചും 32 വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെയുമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.

പൊതുവിദ്യാലയങ്ങളിലെ 17,500 കുട്ടികൾ ഇതുവരെ ആദ്യഡോസ് സ്വീകരിച്ചതായി ഡിഡിഇ ഹണി ജി അലക്സാണ്ടർ പറഞ്ഞു. ഇനി 60,000 കുട്ടികൾകൂടി വാക്സിനെടുക്കാനുണ്ട്. ഇവർക്ക് ഇരുപത്തൊന്നിനുള്ളിൽ ആദ്യഡോസ് വാക്സിൻ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു. ജില്ലയിൽ 1.7 ലക്ഷം കുട്ടികളാണ് ഈ പ്രായപരിധിയിലുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top