26 October Tuesday

കൊട്ടിക്കയറി പവിഴമല്ലിത്തറമേളം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021


ചോറ്റാനിക്കര
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ എട്ടാമത് പവിഴമല്ലിത്തറമേളം നടന്നു. പവിഴമല്ലിത്തറയ്ക്കുമുന്നിൽ രാവിലെ 8.30ന് പഞ്ചാരിമേളം തുടങ്ങി. ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. ഇടന്തലയിൽ ആനിക്കാട്ട് കൃഷ്ണകുമാറും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്തും കൊമ്പിൽ  മച്ചാട് ഹരിദാസും  ഇലത്താളത്തിൽ ചോറ്റാനിക്കര സുനിൽകുമാർ, പെരുവനം സതീശൻ തുടങ്ങിയവരും താളമിട്ടു.

ഒന്നും രണ്ടും മൂന്നും കാലങ്ങൾ പവിഴമല്ലിത്തറയ്ക്കുമുന്നിലും നാലാംകാലം പടിഞ്ഞാറെനടയിലും അവതരിപ്പിച്ചശേഷം അഞ്ചാംകാലം പവിഴമല്ലിത്തറയ്‌ക്കുമുന്നിൽ കൊട്ടിക്കലാശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top