26 October Tuesday

കേന്ദ്രസർക്കാർ ഓഫീസുകൾ കർഷകസംഘം ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021


തിരുവനന്തപുരം/കൊച്ചി
മോദി സർക്കാരിന്റെ കർഷക*ദ്രോഹ നയത്തിനെതിരെ കർഷക സംഘം രാജ്‌ഭവൻ മാർച്ച്‌ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉപരോധിച്ചു. മാർച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. യുപിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനംകയറ്റി കൊലപ്പെടുത്തിയ കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും ചിത്രങ്ങളിൽ പുഷ്‌പാർച്ചന നടത്തി.

ജില്ലയിലെ 19 ഏരിയ കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചു. കൂത്താട്ടുകുളം, പള്ളുരുത്തി, മൂവാറ്റുപുഴ, കോലഞ്ചേരി എന്നിവിടങ്ങളിൽ സമരംചെയ്ത കർഷകരെ പൊലീസ്‌ അറസ്റ്റുചെയ്ത്‌ നീക്കി. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി ഏലിയാസ് എറണാകുളത്തും ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ കൂത്താട്ടുകുളത്തും സമരം ഉദ്‌ഘാടനം ചെയ്തു. പ്രൊഫ. എൻ രമാകാന്തൻ നെടുമ്പാശേരിയിലും കെ എൻ രാധാകൃഷ്ണൻ വൈറ്റിലയിലും പി കെ സോമൻ മൂവാറ്റുപുഴയിലും കെ തുളസി പെരുമ്പാവൂരിലും കെ ബി മുഹമ്മദ്‌ കവളങ്ങാട്ടും കെ എം റിയാദ്‌ കൊച്ചിയിലും പി എ പീറ്റർ പള്ളുരുത്തിയിലും കെ എൻ സുനിൽകുമാർ തൃപ്പൂണിത്തുറയിലും കെ എ അജേഷ് മുളന്തുരുത്തിയിലും സമരം ഉദ്‌ഘാടനം ചെയ്തു. പി വി തോമസ് കാലടിയിലും ജീമോൻ കുര്യൻ അങ്കമാലിയിലും ടി കെ മോഹനൻ ആലുവയിലും സി എൻ അപ്പുക്കുട്ടൻ കളമശേരിയിലും കെ എൻ ജയപ്രകാശ് കോലഞ്ചേരിയിലും പി പി അജിത്‌കുമാർ ആലങ്ങാടും എം കെ ബാബു പറവൂരിലും ഡോ. കെ കെ ജോഷി വൈപ്പിനിലും സമരം ഉദ്‌ഘാടനം ചെയ്തു. ലഖിംപുരിൽ മരിച്ച കർഷകരെ പ്രതിഷേധത്തിനുമുന്നോടിയായി അനുസ്മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top