03 August Monday

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി : വേതനം 291 രൂപയാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


സ്വന്തം ലേഖകൻ
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം സംസ്ഥാന സർക്കാർ  291 രൂപയായി വർധിപ്പിച്ചു. ഏപ്രിൽ ഒന്നു  മുതൽ മൂന്നു മാസത്തെ മുൻകാല പ്രാബല്യത്തോടെയാണ് വർധന. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം നാലാം തവണയാണ്‌ വേതനം വർധിപ്പിക്കുന്നത്‌. 2016 ൽ 229ൽ നിന്ന്‌ 240 ആയും 2017 ൽ 258 ആയും 2018ൽ 271 രൂപയായുമാണ്‌ വർധിപ്പിച്ചത്‌. 2017-–-18ൽ പദ്ധതിയിൽ 8.5 ലക്ഷവും 2018-–-19ൽ 16.5 ലക്ഷവും 2019–-20ൽ  26.5 ലക്ഷം തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു. ഈ വർഷം 35 ലക്ഷം തൊഴിൽ ദിനമാണ്‌ ലക്ഷ്യം. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തികാഘാതം കുറയ്‌ക്കാൻ പദ്ധതിൽ ഇതുവരെ മൂന്നരലക്ഷം തൊഴിൽ ദിനം സൃഷ്ടിക്കുകയും പതിമൂന്നു കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 

2006 ൽ എൽഡിഎഫ്‌ സർക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നഗരമേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്കായി ഇത്തരം പദ്ധതിയില്ല. സംസ്ഥാന സർക്കാരാണ് പദ്ധതിയുടെ ചെലവ് പൂർണമായും വഹിക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top