27 September Sunday

തെരഞ്ഞെടുപ്പ്‌ മുഖ്യം ; യോജിച്ച പ്രക്ഷോഭം വേണ്ടെന്ന്‌ കെപിസിസി

എം പ്രശാന്ത‌്Updated: Wednesday Jan 15, 2020



പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ദേശീയതലത്തിൽ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക്‌ പ്രതിപക്ഷ പാർടികൾ നീങ്ങുമ്പോൾ കേരളത്തിൽ  യോജിച്ച സമരപരിപാടികളിൽനിന്ന്‌ കോൺഗ്രസ്‌ ഏകപക്ഷീയമായി പിൻവാങ്ങി. പൗരത്വ ഭേദഗതി വിഷയത്തിൽ കേരളത്തിൽ ഇനി യോജിച്ച പ്രക്ഷോഭങ്ങൾക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ പങ്കെടുത്ത പ്രതിപക്ഷ പാർടി നേതാക്കളുടെ യോഗമാണ്‌ മോഡി സർക്കാരിനെതിരായി യോജിച്ച പ്രക്ഷോഭത്തിന്‌ തീരുമാനമെടുത്തത്‌.  എ കെ ആന്റണിയും കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. 23, 26, 30 തീയതികളിൽ ദേശവ്യാപക പ്രതിഷേധത്തിന്‌ ആഹ്വാനവും ചെയ്‌തു. ഇതിനു പിന്നാലെയാണ്‌ കെപിസിസിയുടെ പ്രഖ്യാപനം. 

യോജിച്ച പ്രക്ഷോഭങ്ങളോട്‌ തുടക്കംമുതൽ മുഖംതിരിഞ്ഞുനിന്ന മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി  വിമർശിക്കുന്നുവെന്ന ന്യായം പറഞ്ഞാണ്‌ പിൻവാങ്ങൽ. ഒരു സന്ദേശമെന്ന നിലയിലാണ്‌ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തുടക്കത്തിൽ നിലകൊണ്ടതെന്ന്‌ ചെന്നിത്തല പറഞ്ഞു. രാഷ്‌ട്രീയമുതലെടുപ്പിനാണ്‌ ഇടതുപക്ഷം ശ്രമിക്കുന്നത്‌.  കോൺഗ്രസ്‌ പ്രക്ഷോഭവുമായി മുന്നോട്ടുപോകും–- ചെന്നിത്തല പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top