21 October Thursday

കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021


കവളങ്ങാട്‌
വിവാഹസംഘം സഞ്ചരിച്ച കാർ ഊന്നുകൽ വെള്ളാമക്കുത്തിൽ വീട്ടിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ഞായർ പുലർച്ചെ അഞ്ചോടെയാണ് സംഭവം. കാസർകോട് നീലേശ്വരത്തുനിന്ന്‌ അടിമാലിയിലേക്ക് പോകുകയായിരുന്ന കാറാണ് ഊന്നുകൽ വെള്ളാമക്കുത്ത് സർവീസ് സ്‌റ്റേഷനുസമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറിയത്. മുറ്റത്തിരുന്ന സ്‌കൂട്ടർ, കിണറിന്റെ സംരക്ഷണഭിത്തി, ഒരു പാസഞ്ചർ ആപ്പേ എന്നിവയിൽ ഇടിച്ച കാർ വീടിന്റെ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top