18 October Friday

സംസ്ഥാനങ്ങളുടെ താൽപ്പര്യം കണക്കിലെടുക്കണം: ഇ പി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019


ന്യൂഡൽഹി
കയറ്റുമതി, ഇറക്കുമതി നയങ്ങൾ രൂപീകരിക്കുമ്പോൾ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ കേന്ദ്രം കണക്കിലെടുക്കണമെന്ന് മന്ത്രി  ഇ പി ജയരാജൻ ആവശ്യപ്പെട്ടു. വിദേശവ്യാപാരം വർധിപ്പിക്കുന്നതിനും വ്യവസായവികസനത്തിന്  കരുത്ത് പകരുന്നതിനും കേരളം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി  പറഞ്ഞു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയവും  ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡും സംഘടിപ്പിച്ച ബോർഡ് ഓഫ് ട്രേഡ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മൂല്യവർധിത ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന്‌ സംരംഭകരെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാനം സ്വീകരിക്കുന്നത്‌. കേരളത്തിൽ വ്യവസായവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ച്‌  2018ൽ പുതിയ നിയമനിർമാണം നടത്തിയിട്ടുണ്ട്‌. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ഹർദീപ് സിങ്‌ പുരി, വിവിധ സംസ്ഥാനങ്ങളിലെ വ്യവസായ–- വാണിജ്യ മന്ത്രിമാർ, സെക്രട്ടറിമാർ, സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top