22 September Tuesday

മഴയ്‌ക്ക്‌ ശമനം, ഇനി വീട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


കൊച്ചി
മഴ ശമിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയില്‍ 25 ക്യാമ്പിലായി 182 കുടുംബത്തിലെ 476 പേര്‍മാത്രമാണ്‌ അവശേഷിക്കുന്നത്‌. 220 പുരുഷന്മാരും 208 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടെയാണിത്. നാലുപേര്‍ ഭിന്നശേഷിക്കാരാണ്. മഴ കനത്ത ദിവസങ്ങളില്‍ ജില്ലയില്‍ 52 ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നു. 1200 പേരാണ്‌ ക്യാമ്പിലെത്തിയത്‌.

പതിനെട്ട്‌ പൊതുക്യാമ്പും മുതിര്‍ന്ന പൗരന്മാര്‍ക്കായി ആറ് ക്യാമ്പും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി ഒരു ക്യാമ്പുമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. കോതമംഗലം താലൂക്കിലാണ് കൂടുതല്‍ ക്യാമ്പ്. ഏഴ് ക്യാമ്പിലായി 84 കുടുംബത്തിലെ 173 പേരുണ്ട്. കണയന്നൂരില്‍ ആറ് ക്യാമ്പിലായി 27 കുടുംബങ്ങളിലെ 77 പേര്‍ കഴിയുന്നു. മൂവാറ്റുപുഴയില്‍ നാല് ക്യാമ്പിലായി 11 കുടുംബത്തിലെ 25 പേരും പറവൂരില്‍ മൂന്ന് ക്യാമ്പിലായി 28 കുടുംബത്തിലെ 101 പേരും കഴിയുന്നു. കൊച്ചി താലൂക്കില്‍ രണ്ട് ക്യാമ്പിലായി ആറ് കുടുംബത്തിലെ 17 പേരും കുന്നത്തുനാട്ടില്‍  24 കുടുംബങ്ങളിലെ 78 പേരുമുണ്ട്. ആലുവ താലൂക്കില്‍ ഒരു ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് കുടുംബത്തിലെ അഞ്ചുപേരാണ് ഇവിടെയുള്ളത്.

കാലവര്‍ഷം ആരംഭിച്ചശേഷം ജില്ലയില്‍ 243 വീടുകള്‍ തകര്‍ന്നു. ഇതില്‍ ഒമ്പത് വീടുകള്‍ പൂര്‍ണമായും 234 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോതമംഗലം താലൂക്കില്‍ ബുധനാഴ്ച ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top