23 September Wednesday

പൂജ്യം ഡിഗ്രി തണുപ്പിൽ ജീവന്റെ തുടിപ്പ്‌ തേടി...

എസ് ഇന്ദ്രജിത്ത്Updated: Thursday Aug 13, 2020



മറയൂർ
പൂജ്യം ഡിഗ്രി  തണുപ്പും കോടമഞ്ഞും മഴയും രക്ഷാപ്രവർത്തകരെ തട്ടിതെറിപ്പിക്കുന്ന പെട്ടിമുടിപുഴയിലെ കുത്തൊഴുക്കും കടന്ന്‌ മരണമുഖത്ത്‌ ജീവന്റെ തുടിപ്പ്‌ തേടി ഇവരുടെ കഠിനശ്രമം തുടരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ പെട്ടിമുടിയുടെ ഗ്രാവൽ ബാങ്ക്‌ ഭാഗത്ത്‌ ബുധനാഴ്‌ച എൻഡിആർഎഫ് ഫോഴ്സും സ്കൂബാടീമും അഗ്നിശമന സേനയും  അണിനിരന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ കരിമ്പാറകൾ  നീക്കി.

ഓരോ മൃതദേഹങ്ങൾ കണ്ടെത്തുമ്പോഴും  ബന്ധുമിത്രാദികളുടെ ആർത്തനാദം. മൃതദേഹം കണ്ടാൽ പൊലീസും ഫയർഫോഴ്-സും സ്-ട്രെച്ചറിൽ എടുത്ത്- മാറ്റുന്ന സമയംമാത്രം കിട്ടുന്ന ഇടവേള. പിന്നെയും അടുത്ത ആൾക്കായുള്ള തെരച്ചിൽ.  രാജമലയിൽനിന്ന്‌ ദുരന്തസ്ഥലമായ പെട്ടിമുടിയിലേക്കള്ള വഴിയിൽ മിക്കയിടത്തും മരങ്ങളും മണ്ണും വീണ്‌ കിടക്കുകയായിരുന്നു. യന്ത്രവാളുകളുടെയും ഹിറ്റാച്ചിയുടെയും സഹായത്തോടെയാണ് ആദ്യസംഘം  ഇവിടെ എത്തിയത്-.  മണ്ണും ചെളിയും വീണ, ഇടുങ്ങിയതും കലിതുള്ളിയ കാലവർഷത്തിൽ വശങ്ങൾ ഇടിഞ്ഞ റോഡിലൂടെ ലോറിയിൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ച ലോറി ഡ്രൈവർമാരുടെ ധീരതയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്‌-.  ജീവൻ പണയപ്പെടുത്തിയായിരുന്നു അവരുടെ സേവനം-.

ഉരുൾപൊട്ടലിൽ അടിഞ്ഞ ആഴമറിയാത്ത  ചെളിയിലേക്കാണ് ജെസിബി, ഹിറ്റാച്ചി ഓപ്പറേറ്റർമാർ  ഇറങ്ങിയത്-. മണ്ണിനടിയിൽ കിടക്കുന്ന ഉറ്റവരെ കാത്ത്-  നിലവിളികളോടെ കാത്തുനിൽക്കുന്നവർക്കായി. സൂക്ഷ്‌മതയോടെ മണിക്കൂറുകൾ നീളുന്നു ഇവരുടെ കഠിനമായ യത്നം-.

പത്തിലധികം യന്ത്രങ്ങൾ ഒരുമിച്ചാണ്‌- പ്രവർത്തിക്കുന്നത്. മിക്കപ്പോഴും സമീപത്തുനിന്ന് പൊലീസിന്റെയും മറ്റ് സേനാ അംഗങ്ങളുടെയും നിർദ്ദേശങ്ങൾ കേൾക്കാൻ പോലും സാധിക്കില്ല. ഇതിനിടയിൽ നിരവധി തവണ മണ്ണുമാന്തിയന്ത്രങ്ങൾക്ക് അപകടവുമുണ്ടായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top