18 October Friday

തിരുവാർപ‌് ഉപതെരഞ്ഞെടുപ്പ‌ിൽ കോൺഗ്രസ‌് ‐എൻഡിഎ സഖ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


സ്വന്തം ലേഖകൻ
കോട്ടയം തിരുവാർപ‌് പഞ്ചായത്തിലെ മൊർകാട‌് ഒന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൻഡിഎയ‌്ക്കും പൊതു സ്ഥാനാർഥി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ ബിഡിജെഎസ‌് രണ്ടാംസ്ഥാനത്ത‌് എത്തിയ വാർഡിലാണ‌് സ്വന്തം സ്ഥാനാർഥിയെ നിർത്താതെ  കോൺഗ്രസിന‌് പിന്തുണ നൽകുന്നത‌്.

കെഎസ‌്ആർടിസിയിൽ ജോലി കിട്ടിയതിനെ തുടർന്ന‌് എൽഡിഎഫ‌് അംഗം രാജിവെച്ച ഒഴിവിലാണ‌് ഉപതെരഞ്ഞെടുപ്പ‌്. അന്ന‌് എൽഡിഎഫ‌് സ്ഥാനാർഥി എട്ടു വോട്ടിനാണ‌് ജയിച്ചത‌്. 400 വോട്ട‌് നേടിയ ബിഡിജെഎസ‌് രണ്ടാം സ്ഥാനത്തെത്തി. 108 വോട്ടുമാത്രം നേടിയ കോൺഗ്രസ‌് ഇവിടെ നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലും വാർഡ‌് അടങ്ങുന്ന ബൂത്തിൽ 190 വോട്ട‌് എൻഡിഎ നേടിയിരുന്നു.

ഇവിടെയാണ‌് സ്വന്തം സ്ഥാനാർഥിയെപോലും നിർത്താതെ ബിജെപിയും ബിഡിജെഎസും കോൺഗ്രസിന‌് ഏകപക്ഷിയമായി പിന്തുണ നൽകുന്നത‌്.
സിപിഐ എമ്മിലെ രഞ‌്ജിനി സന്തോഷാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. മായാ മുരളിയാണ‌് കോൺഗ്രസ‌് സ്ഥാനാർഥി.  ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വി എൻ വാസവന‌് ഇവിടത്തെ ബൂത്തിൽ 188 വോട്ടിന്റെ ഭൂരിപക്ഷമുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top