17 June Monday

കടൽക്ഷോഭം : ഒരാഴ്ചയ്ക്കകം ജിയോ ബാഗുകള്‍ സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ചെല്ലാനത്തെ കടലാക്രമണം തടയാനായി മണൽചാക്കുകൾ നിറയ്ക്കുന്നതിനിടയിൽ തിരമാലകൾ വീശിയടിച്ചപ്പോൾ


കൊച്ചി
 ചെല്ലാനം മേഖലയിലെ ബസാർ ഏരിയ, വേളാങ്കണ്ണി, കമ്പനിപ്പടി മേഖലകളിൽ ഒരാഴ്ചയ്ക്കകം ജിയോ ബാഗുകൾ സ്ഥാപിക്കുമെന്ന് കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. മഴ ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായ ബസാർ, വേളാങ്കണ്ണി മേഖലകൾ കലക്ടർ സന്ദർശിച്ചു. ബസാർ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റർ നീളത്തിലും വേളാങ്കണ്ണിയിൽ 180 മീറ്ററിലുമാണ് ജിയോ ബാഗുകൾ സ്ഥാപിക്കുക.

കടൽക്ഷോഭം രൂക്ഷമായ ചെല്ലാനം ഭാഗത്ത് അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കും. തീരദേശത്ത് നടപ്പാക്കിയ ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്ന്  കലക്ടർ പറഞ്ഞു. പാരിസ്ഥിതിക ആഘാതം പരമാവധി ഒഴിവാക്കി കടൽഭിത്തി നിർമിക്കുന്നതിനാണ് ജിയോ ട്യൂബ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിൽ ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കും. അടിയന്തരമായി വിന്യസിക്കുന്ന ജിയോ ബാഗുകൾ സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരു വർഷം മാത്രം നിലനിൽക്കുന്നവയാണ്. ഇവയുടെ നിർമാണത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി കലക്ടർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top