23 August Friday

റീബിൽഡ് കേരളയിൽ കുതിപ്പുമായി ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


കൊച്ചി
വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സഹായങ്ങളും ധനസമാഹരണവുമടക്കം വിനിയോഗിച്ച‌് പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളിൽ കുതിപ്പുമായി ജില്ല. പൂർണമായും തകർന്ന വീടുകളുടെ പുനർനിർമാണത്തിന്  62.86 കോടി രൂപ ലഭ്യമാക്കുകയും ഭാഗികമായി തകർന്നവയുടെ പുനരുദ്ധാരണത്തിന് 352.35 കോടി രൂപ വകയിരുത്തുകയും ചെയ്തതായി കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർണമായും തകർന്ന 2445 വീടുകളിൽ 2177 വീടുകളുടെ നിർമാണം തുടങ്ങി. 1180 വീടുകൾ പൂർത്തിയാക്കി. ഇവയിൽ ഗുണഭോക്താക്കൾ നേരിട്ട് ഏറ്റെടുത്ത 845, കെയർ ഹോം പദ്ധതി പ്രകാരമുള്ള 237, പൊതു- സ്വകാര്യ സാമൂഹ്യ പ്രതിബദ്ധത പദ്ധതികൾ പ്രകാരമുള്ള 88, പുറമ്പോക്ക് ഭൂമിയിലുള്ള 10 വീതം വീടുകൾ ഉൾപ്പെടും.  

ആദ്യ ഗഡുവായി 1657 പേർക്ക് 15.76 കോടി രൂപയും 1568 ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡുവായി 23.9 കോടി രൂപയും 1300പേർക്ക് മൂന്നാം ഗഡുവായി 19.82 കോടി രൂപയുമാണ് അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ട മൂന്നുപേർക്ക് സ്ഥലം വാങ്ങുന്നതിന് 18 ലക്ഷം രൂപ നൽകി.  കെയർ ഹോം പദ്ധതിയിൽ 3.2 കോടി രൂപയും ലഭ്യമാക്കി.
ഭാഗികമായി തകർന്ന വീടുകളിൽ നാശനഷ്ടത്തിന്റെ തോത് 15 ശതമാനം വരെയുള്ള 54,17‌,516 ഗുണഭോക്താക്കൾ ജില്ലയിലുണ്ട‌്. 29 ശതമാനം വരെയുള്ള 31‌,89‌,230 പേരും 59 ശതമാനം വരെയുള്ള 8,75‌,860 ‌പേരും 74 ശതമാനം വരെയുള്ള 2646 പേരും ജില്ലയിലുണ്ട‌്. ഇവരിൽ മാനദണ്ഡങ്ങൾക്കനുസൃതമായി 85,818 പേർക്ക് നാശനഷ്ടത്തിന് ആനുപാതികമായ തുക ലഭ്യമാക്കി.


പ്രധാന വാർത്തകൾ
 Top