25 June Friday

ഇത്തവണ പെരുന്നാൾ 
ആഘോഷം വീടുകളിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

ലോക്ക്ഡൗൺ നിയന്ത്രണംമൂലം ചെറിയപെരുന്നാൾ തലേന്നും തിരക്കൊഴിഞ്ഞ എറണാകുളം മാർക്കറ്റ്


കൊച്ചി
കോവിഡ്‌ നിയന്ത്രണങ്ങളോട് സഹകരിച്ച് ഇസ്ലാം മതവിശ്വാസികൾ വീടുകളിൽ ചെറിയപെരുന്നാൾ ആഘോഷിക്കും. ലോക്ക്‌ഡൗണിൽ പള്ളികളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഈദ്ഗാഹുകളും കൂട്ടനമസ്കാരവും ഉണ്ടാകില്ല. ഈദുൽ ഫിത്തറുമായി ബന്ധപ്പെട്ട് നൽകേണ്ട സക്കാത്ത് വിതരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. പെരുന്നാൾദിനത്തിലെ ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കണമെന്ന്‌ ഇമാമുമാർ നിർദേശം നൽകി.

കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിമാത്രമായിരിക്കും ആഘോഷമെന്ന്‌ മുമ്പേ തീരുമാനിച്ചിരുന്നതായും അത് പാലിക്കുമെന്നും എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്റ്‌ സിയാദ് കോക്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top