14 December Saturday

100 പേരുള്ള ഭാരവാഹിപ്പട്ടിക എഐസിസിക്ക്‌

പ്രത്യേക ലേഖകൻUpdated: Tuesday Nov 12, 2019



ഗ്രൂപ്പ്‌ വീതംവയ്‌പ്പിനൊടുവിൽ 100 പേരുടെ ഭാരവാഹിപ്പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിന്‌ നൽകി. നാല്‌ വർക്കിങ്‌ പ്രസിഡന്റുമാരും പത്ത്‌ വൈസ്‌ പ്രസിഡന്റുമാരും 30 സെക്രട്ടറിമാരും അടങ്ങിയതാണ്‌ പട്ടിക. 60 സെക്രട്ടറിമാർ കൂടിയാകുമ്പോൾ മൊത്തം ഭാരവാഹികളുടെ എണ്ണം 100 കവിയും.

ജംബോ കമ്മിറ്റിയെന്ന ആക്ഷേപത്തെ തുടർന്നാണ്‌ നിലവിലുണ്ടായിരുന്ന കെപിസിസി പുനഃസംഘടിപ്പിക്കാൻ ഒരു വർഷംമുമ്പ്‌ തുടക്കമിട്ടത്‌. ഇപ്പോഴാകട്ടെ പഴയതിന്റെ ഇരട്ടിയായി എണ്ണം ഉയരും. ഗ്രൂപ്പുതാൽപ്പര്യത്തിന്‌ പൂർണമായും വഴങ്ങിയാണ്‌ പുതിയ പട്ടിക തയ്യാറാക്കിയത്‌. എ, ഐ ഗ്രൂപ്പുകൾക്കു പുറമെ മുല്ലപ്പള്ളി, കെ മുരളീധരൻ, പി സി ചാക്കോ, കെ സി വേണുഗോപാൽ തുടങ്ങിയവരുടെ നോമിനികളെയും ഭാരവാഹികളായി ഉൾപ്പെടുത്തി. ഒരാൾക്ക്‌ ഒരു പദവി എന്നൊക്കെ പറഞ്ഞെങ്കിലും അതും നടപ്പായില്ല. സോണിയ ഗാന്ധിയെ നേരിട്ടുകണ്ടാണ്‌ കെ മുരളീധരൻ തനിക്ക്‌ വേണ്ടപ്പെട്ടവരുടെ ലിസ്‌റ്റ്‌ കൈമാറിയത്‌. അത്‌ മുകുൾ വാസ്‌നിക്‌ വഴി മുല്ലപ്പള്ളിക്ക്‌ നൽകി. ജംബോ കമ്മിറ്റിയോടുള്ള മുരളീധരന്റെ എതിർപ്പും അതോടെ മാറി.

വൈസ്‌ പ്രസിഡന്റുമാരെ ഒഴിവാക്കാനാണ്‌ വർക്കിങ്‌ പ്രസിഡന്റുമാരെ വച്ചത്‌. പുനഃസംഘടന കഴിയുമ്പോൾ നിലവിലുണ്ടായിരുന്ന രണ്ട്‌ വർക്കിങ്‌ പ്രസിഡന്റുമാരുടെ സ്ഥാനത്ത്‌ നാലുപേരാകും. അതേസമയം, ഭാരവാഹികളാകാൻ കരുക്കൾ നീക്കിയ നിരവധിപേർ പട്ടികയിൽനിന്ന്‌ പുറത്തായിട്ടുണ്ട്‌. പട്ടിക വന്നാൽ അവരുടെ നിലപാട്‌ മറ്റൊരു പുലിവാലാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top