23 September Wednesday

സീറോ അക്കാദമിക് വര്‍ഷം വിശദ പരിശോധനയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

സ്വന്തം ലേഖകൻ
സീറോ അക്കാദമിക് വർഷമാക്കണമെന്ന ചർച്ചയിൽ കേന്ദ്രതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിശദമായി പരിശോധന നടത്തി തുടർനടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കാമെന്ന നിർദേശം ചില കോണുകളിൽനിന്ന് വന്നിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങൾ ഓൺലൈൻവഴിയാണ് പൂർത്തിയാക്കിയത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ റഗുലർ ക്ലാസുപോലെ ടൈംടേബിൽ അനുസരിച്ചാണ് നടത്തുന്നത്. അധ്യാപകർ ക്ലാസെടുക്കുന്നുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പുവരുത്തും. വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകരും ഉറപ്പുവരുത്തുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പഠനമോ പരീക്ഷ‌യോ ഇല്ലാത്ത വർഷത്തെയാണ്‌ സീറോ  അക്കാദമിക്‌ വർഷം എന്ന്‌ പറയുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top