20 November Wednesday

ഷൊർണൂർ–-മംഗളൂരു പാതയിൽ ട്രെയിൻ മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


സ്വന്തം ലേഖിക
മഴ തുടരുന്നതിനാൽ ട്രെയിൻ ഗതാഗതം ഞായറാഴ്‌ചയും തടസ്സപ്പെട്ടു. കണ്ണൂർ, കാസർകോട്‌ റൂട്ടിൽ മൂന്നുദിവസമായി സർവീസില്ല. പാലക്കാട്‌–- തിരുവനന്തപുരം, പാലക്കാട്‌ –- ഷൊർണൂർ പാതയിൽ പുനഃസ്ഥാപിച്ചു. കോഴിക്കോട്‌ –-ഷൊർണൂർ പാതയിൽ പരിശോധന നടന്നുവരികയാണ്‌.

വഞ്ചിനാട്‌ എക്‌സ്‌പ്രസ്‌ തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലും ജനശതാബ്‌ദി  തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിലും സർവീസ്‌ നടത്തുന്നുണ്ട്‌. തിരുവനന്തപുരം – ന്യൂഡൽഹി  കേരള എക്‌സ്‌പ്രസ്‌, സിൽച്ചാർ –- തിരുവനന്തപുരം  അരോണൈ എക്‌സ്‌പ്രസ്‌,  ധൻബാദ്‌ –- ആലപ്പുഴ എക്‌സ്‌പ്രസ്‌ എന്നിവ സർവീസ്‌ നടത്തും.

ഭാഗികമായി റദ്ദാക്കിയവ:
ലോകമാന്യ തിലക്‌ ടെർമിനസ്‌ –- കൊച്ചുവേളി ഗരീബ്‌രഥ്‌ എക്‌സ്‌പ്രസ്‌, ഗാന്ധിധാം –- നാഗർകോവിൽ എക്‌സ്‌പ്രസ്‌, അജ്‌മീർ –-  എറണാകുളം മരുസാഗർ എക്‌സ്‌പ്രസ്‌ എന്നിവ  കണ്ണൂരിൽ  അവസാനിപ്പിക്കും. തിരുവനന്തപുരം –-കോഴിക്കോട്‌ ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ ഷൊർണൂരിലും പട്‌ന –- എറണാകുളം എക്‌സ്‌പ്രസ്‌ പാലക്കാടും അവസാനിപ്പിക്കും. 

ഗൊരഖ്‌പൂർ –- തിരുവനന്തപുരം രപ്‌തിസാഗർ എക്‌സ്‌പ്രസ്‌  കോയമ്പത്തൂരിലും എറണാകുളം –- ഹസ്രത്ത്‌ നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ്‌ എറണാകുളത്തും കൊച്ചുവേളി –- പോർബന്തർ എക്‌സ്‌പ്രസ്‌ മംഗളൂരുവിലും അവസാനിപ്പിക്കും. ശ്രീമാതാ വൈഷ്‌ണോദേവി കത്ര–- മംഗളൂരു സെൻട്രൽ നവ്‌യുഗ്‌ എക്‌സ്‌പ്രസ്‌ (16688),  മംഗളൂരു സെൻട്രൽ– - ശ്രീമാതാ വൈഷ്‌ണോദേവി കത്ര നവ്‌യുഗ്‌ എക്‌സ്‌പ്രസ്‌ (16687) എന്നിവ കോയമ്പത്തൂരിനും മംഗളൂരുവിനുമിടയിൽ ഓടില്ല. ഞായറാഴ്‌ചയും ചില പ്രത്യേക സർവീസുകൾ നടത്തി.
 

പൂർണമായും റദ്ദാക്കിയവ
എറണാകുളം –- ബനസ്‌വാഡി എക്‌സ്‌പ്രസ്‌
മംഗളൂരു –- തിരുവനന്തപുരം എക്‌സ്‌പ്രസ്‌
മംഗളൂരു –-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌
മംഗളൂരു –-തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസ്‌
മംഗളൂരു –- കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസ്‌
കണ്ണൂർ –- എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ്‌
എറണാകുളം –- ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ്‌
കോഴിക്കോട്‌ –- തൃശൂർ പാസഞ്ചർ
തൃശൂർ –- കണ്ണൂർ പാസഞ്ചർ
കോയമ്പത്തൂർ –-തൃശൂർ –- കണ്ണൂർ പാസഞ്ചർ
പാലക്കാട്‌ –- എറണാകുളം പാസഞ്ചർ
പുനെ –- എറണാകുളം എക്‌സ്‌പ്രസ്‌
എറണാകുളം –- പുനെ പൂർണ എക്‌സ്‌പ്രസ്‌
തിരുനെൽവേലി –- ജാംനഗർ എക്‌സ്‌പ്രസ്‌
 


പ്രധാന വാർത്തകൾ
 Top