18 November Monday

കേരളത്തെ അവഗണിച്ച്‌ അമിത്‌ ഷാ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


ന്യൂഡൽഹി
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ അവഗണിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ഞായറാഴ്‌ച കർണാടകത്തിൽ എത്തിയ അമിത്‌ ഷാ പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ്‌ജോഷി, സുരേഷ്‌ അൻഗധി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബെൽഗാവി വിമാനത്താവളത്തിൽ  ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അമിത്‌ ഷാ കർണാടകത്തിന്‌ എല്ലാ സഹായവും വാഗ്‌ദാനവും ചെയ്‌തു.

രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന കേരളത്തെ ആഭ്യന്തരമന്ത്രി അവഗണിച്ചു. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി കേരളത്തിലെ പ്രളയസാഹചര്യങ്ങൾ ചർച്ച ചെയ്‌തിരുന്നതായി ഗവർണർ പി സദാശിവം അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കർണാടകത്തിലെ ബെൽഗാവി, ബാഗൽക്കോട്ട്‌ മേഖലകളിൽ ശനിയാഴ്‌ച വ്യോമനിരീക്ഷണം നടത്തി. 3000 കോടിയുടെ അടിയന്തരസഹായമാണ്‌ കർണാടകം തേടിയത്‌.

കേന്ദ്രത്തിന്റെ അവഗണനമനോഭാവത്തിന്‌ മാറ്റമില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കഴിഞ്ഞദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം. കഴിഞ്ഞതവണ നൽകിയ സഹായം കേരളത്തിന്റെ പക്കലുണ്ടെന്നായിരുന്നു മുരളീധരന്റെ അവകാശവാദം.


പ്രധാന വാർത്തകൾ
 Top