20 July Saturday

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മോട്ടോർ തൊഴിലാളികൾ മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


കൊച്ചി
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾ പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച‌് മോട്ടോർ തൊഴിലാളികൾ റിസർവ‌് ബാങ്ക‌് ഓഫീസിലേക്ക‌് മാർച്ച‌് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഉദ‌്ഘാടനം ചെയ‌്തു.

ഇൻഷുറൻസ‌് പ്രീമിയം വർധന പിൻവലിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച‌് മോട്ടോർ ട്രാൻസ‌്പോർട്ട‌് വർക്കേഴ‌്സ‌് കോ–-ഓർഡിനേഷൻ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറുകണക്കിന‌് തൊഴിലാളികൾ അണിചേർന്നു. എം ബി സ്യമന്തഭദ്രൻ അധ്യക്ഷനായി. വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ എം പി ഉദയൻ, കെ എ അലി അക‌്ബർ, കെ കെ കലേശൻ, കെ പി ശെൽവൻ, എം ഇബ്രാഹിംകുട്ടി, എടിസി കുഞ്ഞുമോൻ, സോജൻ ആന്റണി, സി എം അൻസാർ, ഇ എം സുനിൽകുമാർ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top