21 September Saturday

സ്വാശ്രയ എംബിബിഎസ‌് : ഇതര സംസ്ഥാനക്കാർക്ക‌ായി വെബ‌്സൈറ്റ‌് നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിലേക്കു മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാനായി തിങ്കളാഴ‌്ച പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് തുറക്കും. സുപ്രീംകോടതി വിധി പ്രകാരം 20 വരെ അപേക്ഷിക്കാം. മുമ്പ‌് എംബിബിഎസിന് അപേക്ഷിക്കാൻ വിട്ടുപോയ കേരളീയർക്കും അപേക്ഷിക്കാൻ അവസരം ലഭിക്കും. കോടതിവിധിക്കെതിരെ അപ്പീൽ പോകുന്നതും റിവ്യൂ ഹർജി നൽകുന്നതും
എജിയുടെ നിയമോപദേശം ലഭിച്ച ശേഷം സർക്കാർ തീരുമാനിക്കും. കേരളത്തിൽ എംബിബിഎസ് സീറ്റ് ഒഴിവു വരാറില്ലെന്നും സുതാര്യമായാണ് പ്രവേശനമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാൽ എന്തെങ്കിലും പ്രയോജനമുണ്ടോയെന്നും സർക്കാർ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വർഷം എംബിബിഎസിന് എൻആർഐ സീറ്റ് ഒഴിവു വന്നുവെന്നാണ് മാനേജ്മെന്റുകളുടെ വാദം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top