23 January Wednesday

നേതാക്കൾ വീണ്ടും സംഘപരിവാർ പാളയത്തിൽ; മിണ്ടാതെ കോൺഗ്രസ‌് നേതൃത്വം

സ്വന്തം ലേഖകൻUpdated: Saturday Jan 12, 2019

തിരുവനന്തപുരം > നേതാക്കൾ പരസ്യമായി സംഘപരിവാറിനെ വാരിപ്പുണരുമ്പോൾ മറുപടിയില്ലാതെ കോൺഗ്രസ‌്  നേതൃത്വം. ആർഎസ‌്എസ‌്–ബിജെപി കൂടാരത്തിൽ ചേക്കേറുന്ന കോൺഗ്രസ‌് നേതാക്കളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ‌്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ തുടച്ചുനീക്കണമെന്ന‌് പ്രവർത്തകസമിതി അംഗം എ കെ ആന്റണി പറഞ്ഞ യോഗത്തിലേക്ക‌്‌ എത്തുന്നതിന‌് തൊട്ടുമുമ്പ‌് എഐസിസി അംഗം ഇ എം അഗസ‌്തി കുടുംബ സമേതം ബിജെപി നിരാഹാര പന്തലിൽ എത്തിയത‌് കോൺഗ്രസിനെ നാണം കെടുത്തി. കൊടിയെടുക്കാതെ ബിജെപി–-ആർഎസ‌്എസ‌് സമരത്തിൽ പങ്കെടുക്കാൻ പ്രവർത്തകർക്ക‌് കെപിസിസി അനുമതി നൽകിയതിന്റെ ദുരന്തമാണ‌് ഇപ്പോൾ അനുഭവിക്കുന്നതെന്ന‌് ഒരു വിഭാഗം കോൺഗ്രസുകാർതന്നെ കുറ്റപ്പെടുത്തിത്തുടങ്ങി.

ഇ ജെ അഗസ്തി കുടുംബസമേതം ബിജെപി സമരപ്പന്തലില്‍

ഇ ജെ അഗസ്തി കുടുംബസമേതം ബിജെപി സമരപ്പന്തലില്‍

ശബരിമലയിലെ സ‌്‌‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട‌് സംഘപരിവാറിനും യുഡിഎഫിനും ഒരേ നിലപാടാണ‌്. രണ്ടുകൂട്ടരും സർക്കാരിനെതിരെ സമരത്തിലാണ‌്. അതിനിടെയാണ‌് നേതാക്കൾ ബിജെപി കൂടാരത്തിലെത്തുന്നത‌്. ജി രാമൻനായരും പ്രമീളാ ദേവിയുമാണ‌് ആദ്യം ബിജെപിയിലേക്ക‌് പോയ നേതാക്കൾ. പ്രയാർ ഗോപാലകൃഷ‌്‌‌ണനും സംഘപരിവാർ അനുകൂല നിലപാടാണ‌് സ്വീകരിക്കുന്നതെങ്കിലും രണ്ട‌് കള‌ത്തിലും ചവിട്ടിനിൽക്കുകയാണ‌്.

കോൺഗ്രസ‌് ബുദ്ധിജീവിയെന്ന‌് വിശേഷിപ്പിക്കുന്ന മുൻ പിഎസ‌്‌‌‌‌‌സി ചെയർമാൻ കെ എസ‌് രാധാകൃഷ‌്‌‌ണൻ ബിജെപി ആർഎസ‌്എസ‌് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തു. അദ്ദേഹം കോൺഗ്രസ‌് അംഗമല്ലെന്നാണ‌് ഇപ്പോൾ പ്രതിപക്ഷ നേതാവ‌് അടക്കമുള്ളവർ പറയുന്നത‌്. ഇവർക്ക‌് പുറമെ നിരവധി പ്രാദേശിക നേതാക്കളും സംഘപരിവാർ കൂടാരത്തിലെത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top