16 October Saturday

നിപാ ആശങ്ക ഒഴിയുന്നു; വവ്വാലുകളുടെയും ആടിന്റെയും രക്തത്തിൽ നിപാ വൈറസ് സാന്നിധ്യമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

കോഴിക്കോട്​ > നിപാ ബാധിച്ച്‌ മുഹമ്മദ്‌ ഹാഷിം മരിച്ച ചാത്തമംഗലത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെയും ആടുകളിലെയും  സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യമില്ലെന്ന്​ പരിശോധനാ ഫലം.

ഭോപ്പാലിലെ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹൈ സെക്യൂരിറ്റി ഡിസീസസ്​ ലാബിൽ നടത്തിയ പരിശോധനയിലാണ്‌ ഫലം നെഗറ്റീവ് ആയത്​. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. കാട്ടുപന്നിയുടേതടക്കം സാമ്പിൾ പരിശോധനാഫലങ്ങൾ ഇനിയും വരാനുണ്ട്​.

റമ്പൂട്ടാൻ സാമ്പിൾ പരിശോധനാ ഫലവും വരാനുണ്ട്​. ആറ്​ ചത്ത വവ്വാലുകളും വവ്വാലുകളുടെ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകൾ കടിച്ച റമ്പൂട്ടാൻ പഴവുമാണ്​ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക്​ അയച്ചത്​.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top