20 September Friday

അതിജീവനത്തിന്റെ സ്നേഹക്കുടുക്കകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


പ്രളയദുരന്തത്തെ അതിജീവിക്കുന്ന സംസ്ഥാനത്തിന്‌ ബാലസംഘം കൂട്ടുകാരുടെ സ്നേഹക്കുടുക്കകൾ. നല്ലൊരുടുപ്പ്‌, സൈക്കിൾ, ഒരു കൊച്ചു യാത്ര... ഇങ്ങനെ ഒരുനൂറു സ്വപ്നങ്ങൾ മാറ്റിവച്ചാണ്‌ കുരുന്നുകൾ അതിന്‌ സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയത്‌. ആദ്യഘട്ടത്തിൽ ശേഖരിച്ച 2.5 ലക്ഷം രൂപ ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്,  പ്രസിഡന്റ്‌ ആര്യ രാജേന്ദ്രൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കെെമാറി. സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ, പി കൃഷ്ണൻ, കെ ജയപാൽ എന്നിവരും സന്നിഹിതരായി.

പ്രളയത്തിലകപ്പെട്ട കേരളത്തിന്‌ കൈത്താങ്ങേകാൻ സംസ്ഥാനവ്യാപകമായി ആയിരത്തിലധികം സ്നേഹക്കുടുക്കകൾവഴി പണം സമാഹരിക്കുമെന്ന്‌ ബാലസംഘം പ്രഖ്യാപിച്ചിരുന്നു. നിരവധി കുട്ടികൾ അവരുടെ സമ്പാദ്യ കുടുക്കകൾ മുഴുവനായി നൽകി. എല്ലാ ജില്ലകളിലെയും കുട്ടികൾ ആവേശപൂർവം ഇതിൽ പങ്കാളികളായി. ശേഖരിച്ച ബാക്കി തുക അതത്‌  കലക്ടർമാർക്ക്‌ കൈമാറുമെന്ന്‌ സരോദ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top