25 September Friday

ദുരിതാശ്വാസ ക്യാമ്പുകളിൽ പരമാവധി 30 ആളുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


തിരുവനന്തപുരം
ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുമ്പോൾ സാമൂഹ്യ അകലം ഉറപ്പാക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌. ക്യാമ്പുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന്‌ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി. പരമാവധി 30 ആളുകൾ മാത്രമേ പാടുള്ളൂ. സമ്പർക്കവിലക്കിൽ കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്കായി പ്രത്യേക മുറി സജ്ജീകരിക്കണം. കൂടുതൽ ആളുകളെ മാറ്റപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ആരോഗ്യവാന്മാരായ ചെറുപ്പക്കാരെ ഉൾക്കൊള്ളിച്ച്‌ വലിയ ക്യാമ്പുകൾ തുടങ്ങാം.

ക്യാമ്പുകളിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന്‌ ഉറപ്പാക്കണം. ഇതിനായി പരിശീലനം ലഭിച്ച  വളന്റിയറെ നിയോഗിക്കണം. എല്ലാവരും മാസ്ക്‌ ധരിക്കുന്നെന്ന്‌ ഉറപ്പാക്കണം. ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്താൻ ദിവസത്തിൽ രണ്ടുതവണ പരിശോധന നടത്തണം. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആന്റിജൻ പരിശോധനയ്‌ക്ക്‌ വിധേയമാക്കണം. രോഗലക്ഷണമുള്ളവരെ പ്രത്യേകം മാറ്റി പാർപ്പിക്കണം. കൈകൾ ശുചീകരിക്കാനുള്ള സൗകര്യം, സാനിറ്റൈസറുകൾ എന്നിവ സജ്ജീകരിക്കണം. കോവിഡ്‌ ലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ ഉടൻ ചികിത്സാ കേന്ദ്രങ്ങളിലേക്ക്‌ മാറ്റണം. ക്യാമ്പുകളിൽ മാലിന്യ നിർമാർജനം, പകർച്ചവ്യാധി നിയന്ത്രണം എന്നിവ കർക്കശമാക്കണമെന്നും ആരോഗ്യ വകുപ്പ്‌ നിർദേശിക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top