22 September Sunday

വീണ്ടും ട്രെയിൻ റദ്ദാക്കി; വഴിതിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

തിരുവനന്തപുരം
ട്രാക്കിൽ വെള്ളം കയറുകയും മണ്ണിടിച്ചിലും മൂലം ശനിയാഴ്‌ചയും ട്രെയിൻ സർവീസുകൾ റദ്ദാക്കി. ദീർഘദൂര ട്രെയിനുകളിൽ ചിലത്‌ തിരുനെൽവേലി, മധുരവഴി തിരിച്ചുവിട്ടു.

പൂർണമായും റദ്ദാക്കിയവ (ശനി, ഞായർ)
തിരുവനന്തപുരം –- മംഗളൂരു മാവേലി എക്‌സ്‌പ്രസ്‌
തിരുവനന്തപുരം –- മംഗളൂരു മലബാർ എക്‌സ്‌പ്രസ്‌
തിരുവനന്തപുരം –- മംഗളൂരു എക്‌സ്‌പ്രസ്‌
തിരുവനന്തപുരം –- ചെന്നൈ സെൻട്രൽ വീക്ക്‌ലി എക്‌സ്‌പ്രസ്‌
തിരുവനന്തപുരം –- ചെന്നൈ സെൻട്രൽ എസി എക്‌സ്‌പ്രസ്‌
എറണാകുളം –- ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ
കണ്ണൂർ –- ആലപ്പുഴ എക്‌സ്‌പ്രസ്‌
കോഴിക്കോട്‌ –- തൃശൂർ പാസഞ്ചർ
പാലക്കാട്‌ –- എറണാകുളം മെമു
തൃശൂർ –- കണ്ണൂർ പാസഞ്ചർ
കൊച്ചുവേളി –- ചണ്ഡീഗഢ്‌ സമ്പർക്ക്‌ ക്രാന്തി സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌
തിരുവനന്തപുരം –-ലോകമാന്യതിലക്‌ നേത്രാവതി എക്‌സ്‌പ്രസ്‌
എം ജി ആർ ചെന്നൈ സെൻട്രൽ –- തിരുവനന്തപുരം മെയിൽ
എം ജി ആർ ചെന്നൈ സെൻട്രൽ –- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌
കൊച്ചുവേളി –- ശ്രീഗംഗാനഗർ എക്‌സ്‌പ്രസ്‌
തിരുവനന്തപുരം –- ഷാലിമാർ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌
എം ജി ആർ ചെന്നൈ സെൻട്രൽ –- ആലപ്പുഴ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ 
എറണാകുളം ജങ്ഷൻ –- നിസാമുദ്ദീൻ മില്ലെനിയം സൂപ്പർഫാസ്റ്റ്‌
എറണാകുളം ജങ്ഷൻ –- കാരയ്‌ക്കൽ എറണാകുളം എക്‌സ്‌പ്രസ്‌
എറണാകുളം –- പറ്റ്‌ന എക്‌സ്‌പ്രസ്‌
എറണാകുളം –- കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌
കെഎസ്‌ആർ ബംഗളൂരു –- കൊച്ചുവേളി എക്‌സ്‌പ്രസ്‌
തിരുനെൽവേലി ജാംനഗർ ദ്വൈവാര എക്‌സ്‌പ്രസ്‌
തിരുനെൽവേലി –- ജാംനഗർ എക്‌സ്‌പ്രസ്‌
ഹസ്രത്ത്‌ നിസാമുദ്ദീൻ –- എറണാകുളം തുരന്തോ എക്‌സ്‌പ്രസ്‌
പുനെ –- എറണാകുളം പൂർണ എക്‌സ്‌പ്രസ്‌
കൊച്ചുവേളി –- ബനസ്‌വാഡി ഹംസഫർ എക്‌സ്‌പ്രസ്‌
കണ്ണൂർ –- എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ്‌
കോഴിക്കോട്‌ –- തൃശൂർ പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയവ ( ശനി, ഞായർ )
തിരുവനന്തപുരം –- ഗൊരഖ്‌പുർ രപ്‌തിസാഗർ എക്‌സ്‌പ്രസും ആലപ്പുഴ –-ധൻബാദ്‌ എക്‌സ്‌പ്രസും കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു. മംഗളൂരു –- നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌ വടക്കഞ്ചേരിയിൽ നിർത്തി.

മംഗളൂരു –- നാഗർകോവിൽ ഏറനാട്‌ എക്‌സ്‌പ്രസ്‌ തൃശൂരിലും തിരുവനന്തപുരം –- ഹൈദരാബാദ്‌ ശബരി എക്‌സ്‌പ്രസ്‌ കോയമ്പത്തൂരിലും അവസാനിപ്പിച്ചു. കണ്ണൂർ –- തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ കണ്ണൂരിനും ഷൊർണൂരിനും ഇടയിൽ യാത്ര അവസാനിപ്പിച്ചു.  വെരാവൽ –- തിരുവനന്തപുരം എക്‌സ്‌പ്രസ്‌ കണ്ണൂരിലും എറണാകുളം –- ഹസ്രത്ത്‌നിസാമുദീൻ  മംഗള എക്‌സ്‌പ്രസ്‌ മംഗളൂരുവിലും യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം –- മധുര അമൃത എക്‌സ്‌പ്രസ്‌, ആലപ്പുഴ –- കണ്ണൂർ എക്‌സിക്യൂട്ടിവ്‌ എക്‌സ്‌പ്രസ്‌, തിരുവനന്തപുരം –- കോഴിക്കോട്‌ ജനശദാബ്‌ദി എക്‌സ്‌പ്രസ്‌ എന്നിവ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

വഴി തിരിച്ചുവിട്ടവ
കന്യാകുമാരി –- കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌,  തിരുവനന്തപുരം –- ന്യൂഡൽഹി കേരള എക്‌സ്‌പ്രസ്‌, കൊച്ചുവേളി –-കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌, തിരുവനന്തപുരം എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌, നിസാമുദീൻ എറണാകുളം ദുരന്തോ എക്‌സ്‌പ്രസ്‌ എന്നിവ നാഗർകോവിൽ ടൗൺ, തിരുനെൽവേലി, മധുര, ഡിണ്ടിഗൽ, കരൂർ,  ഈറോഡ്‌,  സേലം, ജോലാർപേട്ട്‌ വഴി തിരിച്ചുവിട്ടു.

തിരുവനന്തപുരം ഗോരഖ്‌പൂർ ട്രെയിൻ ഞായറാഴ്‌ച ഈറോഡ്‌നിന്ന്‌ യാത്ര തുടങ്ങും. തിരുവനന്തപുരം കോഴിക്കോട്‌ ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. മംഗളുരു സെൻട്രൽ ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ തിരുച്ചിറപ്പള്ളിയിൽനിന്ന്‌ യാത്ര തുടങ്ങും. കന്യാകുമാരി മുംബൈ സിഎസ്‌എംടി ജയന്തി ജനത എക്‌സ്‌പ്രസ്‌ നാഗർകോവിൽ, തിരുനെൽവേലി, മധുര, ദിണ്ടിഗൽ, കരൂർ, ഈറോഡ്‌വഴിയും കൊച്ചുവേളി ബംഗളുരു എക്‌സ്‌പ്രസ്‌ നാഗർകോവിൽ, തിരുനെൽവേലി, മധുര, ഡിണ്ടിഗൽ, കരൂർ, ഈറോഡ്‌, സേലംവഴി തിരിച്ചുവിട്ടു. കെഎസ്‌ആർ ബംഗളുരു –- കന്യാകുമാരി ഐലൻഡ്‌ എക്‌സ്‌പ്രസ്‌ സേലം, നാമക്കൽ, കരൂർ, ഡിണ്ടികൽ, മധുര, തിരുനെൽവേലി വഴി തിരിച്ചുവിട്ടു


പ്രധാന വാർത്തകൾ
 Top