05 August Wednesday

സാമ്പിൾ പരിശോധന ഇനിയും കൂട്ടും ; ഇതുവരെ 3,20,485 സാമ്പിൾ പരിശോധനയ്‌ക്കയച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


സംസ്ഥാനത്ത്‌ വെള്ളിയാഴ്ചമാത്രം കോവിഡ്‌ നിർണയത്തിനായി 11,693 സാമ്പിൾ പരിശോധിച്ചു. ഇതുവരെ 3,20,485 സാമ്പിൾ പരിശോധനയ്‌ക്കയച്ചു. 4525 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനെൽ സർവെയ്‌ലൻസിന്റെ ഭാഗമായി 70,122 സാമ്പിൾ ശേഖരിച്ചു. 66,132 എണ്ണം നെഗറ്റീവായി. പരിശോധന ഇനിയും വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ടെസ്റ്റ് ഏകോപനത്തിനും പ്രശ്നം പരിഹരിക്കാനും സംസ്ഥാന–- -ജില്ലാ തലങ്ങളിൽ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തിൽ നോഡൽ ഓഫീസറെ നിയമിക്കും. ഫലം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. കൂടുതൽ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top