27 February Thursday

പൗരത്വനിയമം: ആശങ്ക പരിഹരിക്കണമെന്ന്‌ സിറോ മലബാർ സിനഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


കൊച്ചി
പൗരത്വഭേദഗതി നിയമത്തക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സിറോ മലബാർ സഭയുടെ സിനഡ് ആവശ്യപ്പെട്ടു. രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണ സംവിധാനത്തിന്‌ ഉത്തരവാദിത്വമുണ്ടെന്നും സിനഡ് വ്യക്തമാക്കി.

രാജ്യത്തിന്റെ ഭരണഘടന വികലമാക്കാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ നിയമ നിർമാതാക്കൾ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്. തിരിച്ചുപോകാൻ ഇടമില്ലാത്തവിധം രാജ്യത്ത് നിലവിലുള്ള അഭയാർഥികളെ മത പരിഗണനകൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയ്യാറാകണം. പുതുതായി പൗരത്വം നൽകുന്നവരെ പുനരധിവസിപ്പിക്കുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി സർക്കാർ പരിഗണിക്കണം. അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥി ക്യാമ്പുകളിൽ പാർപ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കാര്യാലയത്തിലാണ്‌ മെത്രാൻ സിനഡ് ആരംഭിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top