27 September Sunday

കാർഷിക വ്യവസായ അക്കാദമി പരിഗണനയിൽ: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020


കൊച്ചി
കാർഷിക രംഗത്തെ വ്യവസായ സാധ്യതകളെക്കുറിച്ച് അറിവും ശാസ്ത്രീയ പുരോഗതിയും പകർന്നുനൽകാൻ എറണാകുളത്ത് കാർഷിക വ്യവസായ അക്കാദമി സ്ഥാപിക്കുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ‘അസെൻഡ്‌  കേരള 2020’ൽ കാർഷിക ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഏത് വ്യവസായവും പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം. പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരുപോലെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും  പൊതു–- സ്വകാര്യ പങ്കാളിത്ത (പിപിപി മോഡൽ) പദ്ധതികൾക്ക് സർക്കാർ പ്രാമുഖ്യം നൽകുമെന്നും വ്യക്തമാക്കി.

റബർ മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സിയാൽ മാതൃകയിൽ റബർ അധിഷ്ഠിത കമ്പനി സ്ഥാപിക്കും. മുഖ്യമന്ത്രി ചെയർമാനായുള്ള പദ്ധതി ആറ് മാസത്തിനകം യാഥാർഥ്യമാകും. കെഎസ്ഐഡിസിക്ക് 26 ശതമാനം ഓഹരിയുള്ള കമ്പനിയിൽ കർഷകർ, പഞ്ചായത്ത്, സഹകരണ സംഘങ്ങൾ എന്നിവർക്കും ഓഹരി പങ്കാളിത്തം ഉണ്ടാകും. നാളികേര വ്യാപനത്തിന് കാഞ്ഞങ്ങാട് കോക്കനട്ട് പാർക്കിൽ സംരംഭകർക്ക് രണ്ട് ഏക്കർ ഭൂമിവീതം ലഭ്യമാക്കുമെന്നും---- --മന്ത്രി പറഞ്ഞു. 

കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ശിവദാസ് ബി മേനോൻ, എബ്രഹാം ജെ തരകൻ, ഹിജാസ് അലി റാസ, കർഷകർ, സംരംഭകർ, പ്രവാസി വ്യവസായികൾ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top