23 November Saturday

കെഎസ്‌ആർടിസിയിൽ ശമ്പളവിതരണം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019


കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം വ്യാഴാഴ്‌ചമുതൽ വിതരണംചെയ്യും.  ശമ്പളവിതരണത്തിനായി സർക്കാർ 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ്‌ കലക്‌ഷൻ കുറഞ്ഞതിനാൽ എല്ലാ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാനുള്ള പണമില്ലാത്ത സ്ഥിതിയാണ്‌. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള ശമ്പളമാണ്‌ വ്യാഴാഴ്‌ച വിതരണംചെയ്യുക. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ്‌ ജീവനക്കാരുടെയും ശമ്പളം നൽകും. 

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച്‌ കെഎസ്‌ആർടിഇഎ (സിഐടിയു) യൂണിറ്റുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെത്തുടർന്ന്‌ നിരവധി സർവീസുകൾ റദ്ദാക്കുന്നതിനാൽ ദിവസവരുമാനം കുത്തനെ കുറയുകയാണ്‌.  പിരിച്ചുവിടൽ സംബന്ധിച്ച കേസ്‌ ഹൈക്കോടതി 15നാണ്‌ പരിഗണിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top