29 January Wednesday

നോട്ട് നിരോധനം മാന്ദ്യത്തിലേക്ക് തള്ളിവിട്ടു: എം ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


കോഴിക്കോട്
നോട്ട് നിരോധനമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടതെന്ന് എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എംടിയുടെ പ്രതികരണം. സാമൂഹ്യനിരീക്ഷകൻ എന്ന നിലയിലാണ് നോട്ട് നിരോധനം അപകടമുണ്ടാക്കുമെന്ന് ആശങ്കപ്പെട്ടത്. ഇത് മനസ്സിലാക്കാതെ പലരും  തനിക്കെതിരെ വാളോങ്ങിയെന്ന്‌ ബിജെപിയെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആശങ്ക യാഥാർഥ്യമായി. ഇനിയെങ്കിലും ഇവർ തെറ്റുതിരുത്താൻ തയ്യാറാവണം.


പ്രധാന വാർത്തകൾ
 Top