20 August Tuesday

സാവകാശംതേടി ജോസഫും ജോസും

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019


സ്വന്തം ലേഖകൻ
പിളർപ്പ‌് ഒഴിവാക്കാൻ സമവായത്തിന‌് ശ്രമിക്കുന്നതിനിടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കേരള കോൺഗ്രസ‌് എം സാവകാശം തേടും. നിയമസഭാ സ‌്പീക്കറോട‌് പത്തുദിവസം സാവകാശം ചോദിക്കാനാണ‌് തീരുമാനം. പാർലമെന്ററി പാർടി ലീഡറെ തിങ്കളാഴ‌്ചക്കകം നിശ‌്ചയിച്ച‌് അറിയിക്കണമെന്ന‌് സ‌്പീക്കർ ആവശ്യപ്പെട്ടിരുന്നു.

സാവകാശം ചോദിച്ച‌് റോഷി അഗസ‌്റ്റിൻ സ‌്പീക്കർക്ക‌് കത്ത‌് നൽകുമെന്ന‌് ജോസ‌് കെ മാണി എംപി  പ്രതികരിച്ചു. പാർടി ചെയർമാനാണ‌് പാർലമെന്ററി പാർടി ലീഡറെ തെരഞ്ഞെടുക്കേണ്ടത‌്. പാർടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ‌് കെ മാണി പറഞ്ഞു.  

സാവകാശം ചോദിച്ച‌് സ‌്പീക്കർക്ക‌് കത്തുനൽകുമെന്ന‌് മോൻസ‌് ജോസഫ‌് എംഎൽഎയും വെളിപ്പെടുത്തി.ചെയർമാൻ മരിച്ചാൽ പകരം മകനല്ല സ്ഥാനമെന്ന് പി ജെ ജോസഫ‌് അടുത്തിടെ പറഞ്ഞത‌് ഭിന്നത രൂക്ഷമാക്കിയിരുന്നു. പി ജെ ജോസഫ‌് വിളിച്ച അനുരഞ‌്ജനയോഗം ബഹിഷ‌്കരിച്ചാണ‌് ജോസ‌് കെ മാണിയും ഒപ്പമുള്ളവരും തിരിച്ചടിച്ചത‌്.

നിഷ‌്പക്ഷത പാലിക്കുന്ന മുതിർന്ന നേതാവ‌് സി എഫ‌് തോമസിനെ യോഗത്തിലേക്ക‌് ജോസഫ‌് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹവും വിട്ടുനിന്നു. പാർടിയിലെ പ്രശ‌്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ‌് സി എഫ‌് തോമസ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top