27 February Thursday

നൂതന സൗകര്യങ്ങൾ സാധാരണക്കാരനും പ്രാപ്യമാകണം: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020


കൊച്ചി
ആരോഗ്യ മേഖലയിലെ നൂതന സൗകര്യങ്ങൾ സാധാരണക്കാരനും പ്രാപ്യമാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു.  ആഗോള നിക്ഷേപ സംഗമം അസൻഡ് -2020ൽ  അലോപ്പതി - ആയുർവേദ മേഖലകളിലെ പുതിയ സാധ്യതകളെക്കുറിച്ചു നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പല ചികിത്സകളും സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല. മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും വലിയ വിലയാണ്‌. ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചർച്ചയുണ്ടാകണം. പല രോഗങ്ങളേയും തുരത്തുന്നതിൽ കേരളം വിജയിച്ചു. മാതൃ–-ശിശു മരണനിരക്കുകൾ കുറയ്‌ക്കാൻ നമുക്കായി. നിപാ പോലുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കഴിഞ്ഞു. പല രോഗങ്ങളും മുൻകൂട്ടി നിർണയിക്കാനായാൽ അവയെ പ്രതിരോധിക്കാൻ കഴിയും.  ജീവിതശൈലി രോഗങ്ങളും പകർച്ചവ്യാധികളും ഇപ്പോഴും വെല്ലുവിളികളായുണ്ട്.

ഇത്തരം കാര്യങ്ങളിൽ എന്ത് ചെയ്യാൻ കഴിയുമെന്ന ക്രിയാത്മകമായ നിർദേശങ്ങളും ചർച്ചകളുമാണ് നിക്ഷേപക സംഗമത്തിൽ ഉയരേണ്ടതെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ കെഎസ്ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് മോഡറേറ്ററായി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖൊബ്രഗഡെ, ഡോ. മുൾചന്ദ് എസ് പാട്ടേൽ (ന്യൂയോർക്ക്), ഡോ.സി എൻ രാംചന്ദ് (സിഇഒ, സാക്സിൻ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ്), സാം സന്തോഷ് (ചെയർമാൻ, മെഡ്ജെനം ലാബ്സ്), രാജീവ് വാസുദേവൻ (സിഇഒ, ആയുർവൈദ് ഹോസ്പിറ്റൽസ്), പുഷ്പ വിജയരാഘവൻ എന്നിവർ  സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top