19 November Tuesday

രക്ഷപ്പെട്ട മാവോയിസ്‌റ്റ്‌ ദീപക‌് പിടിയില്‍ ; പൊലീസ്‌ നടപടി ശരിവയ്ക്കുന്ന അറസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


സ്വന്തം ലേഖകൻ
അട്ടപ്പാടിയില്‍  പൊലീസുമായി നടന്ന ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്‌റ്റ്‌ സംഘത്തിലെ പ്രധാനി ദീപക് (ചന്ദ്രു)  തമിഴ്‌നാട്ടിലെ തുടിയല്ലൂരിൽ പിടിയില്‍. മാങ്കര പൊലീസ് സ്റ്റേഷൻ  പരിധിയില്‍ വരുന്ന തുടിയല്ലൂരിൽ തമിഴ‌്നാട‌് പ്രത്യേക ദൗത്യസേനയാണ്  പിടികൂടിയത്. ഒരു സ്ത്രീയും പിടിയിലായതായാണ്  വിവരം.  ഇത് ശ്രീമതി എന്ന പ്രവർത്തകയാണോ എന്ന് വ്യക്തമല്ല.  ഛത്തീസ‌്ഗഡിലെ ദണ്ഡകാരണ്യദളത്തിലെ പ്രധാനിയാണ‌് ദീപക‌്. ചോദ്യം ചെയ്യലിന്  ഇരുവരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി തമിഴ്നാട്  ക്യുബ്രാഞ്ച് അറിയിച്ചു.

പൊലീസ്‌ നടപടി ശരിവയ്ക്കുന്ന അറസ്റ്റ്
മഞ്ചിക്കണ്ടിയില്‍  മാവോയിസ്‌റ്റുകളുമായി ഏറ്റുമുട്ടൽ  നടന്നുവെന്നും രണ്ടുപേർ രക്ഷപ്പെട്ടുവെന്ന കേരള പൊലീസിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് മാവോയിസ്റ്റ് ദീപകിന്റെ അറസ്റ്റ്. ദീപക്കിന്റെ നേതൃത്വത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.

എ കെ 47,  303 തോക്കുകൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനായ ദീപക്  പരിശീലനം നൽകാന്‍ അട്ടപ്പാടിയും വയനാടും ക്യാമ്പുകൾ ഒരുക്കി. ആഗസ്ത് അവസാനവാരം നീലഗിരി അതിർത്തിയിൽ തമിഴ്നാട് പൊലീസിന്റെ പ്രത്യേക ദൗത്യ സേനയുമായി നടന്ന വെടിവയ്‌പ്പിലും ജാര്‍ഖണ്ഡ് സ്വദേശിയായ ദീപകിന് പങ്കുള്ളതായി കരുതുന്നു. കഴിഞ്ഞമാസം ആനവായ് ഊര്  സന്ദർശിച്ച് അരിയും മറ്റും കടത്തിയതിലും ഇയാൾക്കെതിരെ കേസുണ്ട്.  

മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കൾക്ക് സുരക്ഷയൊരുക്കുന്ന ചുമതലക്കാരൻ കൂടിയാണ് ദീപക്. മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ലാപ്ടോപ്‌,  മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയിൽനിന്ന് ലഭിച്ച ആയുധപരിശീലന ദൃശ്യങ്ങളും  പൊലീസ് പുറത്തുവിട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top