19 November Tuesday

‌നടന്നുതീരാത്ത വഴിയിൽ ഇനി രാമകൃഷ്‌ണനില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി കെ രാമകൃഷ്ണന്റെ മൃതുദേഹത്തിനരികെ പൊട്ടികരയുന്ന ഭാര്യ നിര്‍മലയും ബന്ധുക്കളും


നിലമ്പൂർ
ശമ്പളം മുടങ്ങി ജീവിതം പ്രതിസന്ധിയിലായതോടെ ഓഫീസിൽ ജീവനൊടുക്കിയ നിലമ്പൂരിലെ ബിഎസ്എൻഎൽ ജീവനക്കാരൻ വണ്ടൂർ മച്ചിങ്ങപൊയിൽ  കുന്നത്ത് വീട്ടിൽ രാമകൃഷ്ണന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. മൃതദേഹം  പകൽ 11ഓടെ വീട്ടുവളപ്പിലാണ്‌ സംസ്‌കരിച്ചത്‌.

വണ്ടിക്കൂലിക്ക്‌ പണമില്ലാത്തതിനാൽ ദിവസവും നടന്ന 12 കിലോമീറ്റർ നടന്നാണ്‌ രാമകൃഷ്‌ണൻ ജോലിയ്‌ക്ക്‌ പോയിരുന്നത്‌.  പണി പൂർത്തിയാകാത്ത വീടിന്റെ മുറ്റത്ത്‌ മൃതദേഹം ഇറക്കിവയ്ക്കുമ്പോൾ ഭാര്യയുടെയും മക്കളുടെയും സങ്കടം അണപൊട്ടിയൊഴുകി. അവസാനമായി ഒരു നോക്ക്‌ കാണാനെത്തിയവരുടെയും കണ്ണുകൾ ഇീറനണിഞ്ഞു.  നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ആരോടും വഴക്കോ പരിഭവങ്ങളോ ഇല്ല. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഒരു രൂപപോലും  കടം വാങ്ങിയിട്ടില്ല.

6000 രൂപയായിരുന്ന മാസവരുമാനം.  ജോലിസമയം 15ആയി കുറച്ചതോടെ 2600രൂപയായി മാസവരുമാനം. പത്തുമാസമായി അതും കിട്ടിയില്ല.  ജന്മനാ ഭിന്നശേഷിക്കാരനായതിനാൽ  മറ്റൊരു ജോലിക്കും പോകാനുമായിരുന്നില്ല.


പ്രധാന വാർത്തകൾ
 Top