25 June Friday

ജില്ലയിൽ 3000 ഓക്‌സിജൻ 
കിടക്കകൾ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021


കൊച്ചി
കോവിഡ് അതിവ്യാപനം മുന്നിൽക്കണ്ട് ജില്ലയിൽ വരുംദിവസങ്ങളിൽ മൂവായിരത്തോളം ഓക്സിജൻ കിടക്കകൾ തയ്യാറാക്കാൻ തീരുമാനം. ബിപിസിഎലിനുസമീപം 500, അഡ്‌ലക്സ് ചികിത്സാ കേന്ദ്രങ്ങളിൽ 500, വിവിധ പ്രാഥമിക–-സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലായി 400, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 150 എന്നിങ്ങനെ ഓക്സിജൻ കിടക്കകൾ അടിയന്തരമായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് എംപിമാരുടെയും എംഎൽഎമാരുടെയും കോവിഡ് അവലോകനയോഗത്തിൽ കലക്ടർ എസ് സുഹാസ് അറിയിച്ചു.

ഒഴിവുള്ളത് 1522 
കിടക്കകൾ
കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്കകൾ. വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളിൽ 1784 പേർ ചികിത്സയിലുണ്ട്. ഡിസിസികളിൽ 586 പേർ ചികിത്സയിലുണ്ട്. ഇത്തരം 28 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 1049 കിടക്കകൾ ഒഴിവുണ്ട്. 174 കിടക്കകൾ വിവിധ സെക്കൻഡ്‌ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകളിൽ ലഭ്യമാണ്.

മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 12 സർക്കാർ ആശുപത്രികളിലായി 1045 കിടക്കകൾ സജ്ജമാണ്.  രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ വിവിധ ആശുപത്രികളിലായി 299 കിടക്കകളും ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top