06 August Thursday

വർഗീയത ചെറുക്കാൻ ശരിയായ ജ്ഞാനധാരകളെ പ്രചരിപ്പിക്കണം: ബാലചന്ദ്രൻ ചുള്ളിക്കാട്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019


കൊച്ചി
അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നവോത്ഥാന നായകർ പ്രതിരോധായുധമാക്കിയത് സംസ്കൃതഭാഷയെയും ഭാരതീയമായ ജ്ഞാനസമ്പത്തിനെയും ആയിരുന്നുവെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും  സംസ്കൃതത്തിൽ ആഴത്തിലുള്ള അറിവുനേടിയവരായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും തുഞ്ചത്തെഴുത്തച്ഛന്റെയും ഇതിഹാസ, പുരാണ തർജിമകൾ വിപ്ലവകരമായിരുന്നു. സംഘപരിവാർ മതരാഷ്ട്ര സ്ഥാപനത്തിനായി ഇതിനെ പ്രതിലോമകരമായി പ്രയോഗിക്കുമ്പോൾ ഭാരതീയതയുടെ ശരിയായ ജ്ഞാനധാരകളെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃത സംഘം ജില്ലാ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹിൽപാലസ് സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. എം അർ രാഘവവാരിയർ കൺവൻഷൻ ഉദ്ഘാടനംചെയ്തു. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷനായി. ഡോ. കെ ജി പൗലോസ് സംസാരിച്ചു. ഡോ. കെ ജി രാമദാസൻ സ്വാഗതവും ജോർജ് ബാസ്റ്റിൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ജോർജ് ബാസ്റ്റിൻ (പ്രസിഡന്റ്), സുനിത ഗോപാലകൃഷ്ണൻ, കെ വി അനിൽകുമാർ (വൈസ് പ്രസിഡന്റ്), ഡോ. എം സത്യൻ (സെക്രട്ടറി), പി വി രാമചന്ദ്രൻ, സി കെ സിജി (ജോയിന്റ്‌ സെക്രട്ടറി), ഡോ. കെ ജി രാമദാസൻ (ട്രഷറർ).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top