19 November Tuesday
ജോസ്‌, ജോസഫ്‌ വിഭാഗങ്ങൾ കോട്ടയത്ത്‌ യോഗം ചേർന്നു

പട്ടി കുരച്ചു കൊണ്ടേയിരിക്കും: പി ജെ ജോസഫ്‌ ; ജോസഫ്‌ വഞ്ചിക്കുന്നു: ജോസ്‌ കെ മാണി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


ഉപതെരഞ്ഞെടുപ്പുകൾക്ക്‌ ശേഷം  രൂക്ഷമായ കേരള കോൺഗ്രസ്‌ പോര്‌  തുടരുന്നു. സംഘടന പിടിച്ചെടുത്ത്‌ കരുത്ത്‌ തെളിയിക്കാനുള്ള  ശ്രമത്തിലാണ്‌   ജോസഫ്‌, ജോസ്‌  വിഭാഗങ്ങൾ. ഇതിനായി ഇരുവിഭാഗങ്ങളും ഒരേദിവസംതന്നെ  സമാന്തരകമ്മിറ്റികൾ വിളിച്ചു ചേർത്തു പരസ്‌പരം ആക്ഷേപം ചൊരിഞ്ഞു. ഏകദിന സംസ്ഥാന നേതൃസമ്മേളനമാണ്‌  വർക്കിങ്‌ ചെയർമാൻ പി ജെ ജോസഫ്‌  കോട്ടയത്ത്‌ വിളിച്ചു കൂട്ടിയത്‌. ഇതിന്‌ ബദലായി ജോസ്‌  ജില്ലാ നേതൃയോഗം പാർട്ടി ആസ്ഥാന മന്ദിരത്തിലും ചേർന്നു. 

പട്ടി കുരച്ചു കൊണ്ടേയിരിക്കും:  പി ജെ ജോസഫ്‌ 
കോട്ടയം
പട്ടി കുരച്ചുകൊണ്ടേയിരിക്കുമെന്നും എത്ര പരാജയം ഏറ്റുവാങ്ങിയാലും പഠിക്കില്ലെന്നും കോട്ടയത്തു ചേർന്ന നേതൃയോഗത്തിൽ ജോസഫ്‌ പറഞ്ഞു.  തോൽക്കാനായി ജനിച്ചവനാണ്‌ ജോസ്‌ കെ മാണിയെന്നും ജോസഫ്‌ പറഞ്ഞു.

ജോസഫ്‌ വഞ്ചിക്കുന്നു: ജോസ്‌
കോട്ടയം
കേരള കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനേയും പി ജെ ജോസഫ്‌ വഞ്ചിക്കുകയാണെന്ന്‌ ജോസ്‌ കെ മാണി  പറഞ്ഞു.   കോടതി വിധിയിൽ പറഞ്ഞത്‌   മറച്ചുവച്ച്‌ ജോസഫ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്‌ ഫലത്തിൽ യുഡിഎഫിനെയും വഞ്ചിക്കുന്ന നിലപാടാണെന്നും ജോസ്‌ കെ മാണി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top