18 October Friday

കെ എം ബഷീറിന്റെ ബന്ധുക്കൾക്ക് ധനസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019


തിരൂർ
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ട  മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മന്ത്രി കെ ടി ജലീൽ ബന്ധുക്കൾക്ക് കൈമാറി.

ശനിയാഴ്ച രാവിലെ  ബഷീറിന്റെ വീട്ടിലെത്തിയാണ് മന്ത്രി  ചെക്ക് കൈമാറിയത്. ബഷീറിന്റെ രണ്ട് മക്കളുടെ പേരിൽ നാലുലക്ഷം രൂപ സ്ഥിര നിക്ഷേപമായും ബഷീറിന്റെ ഉമ്മക്ക്‌ രണ്ടുലക്ഷം രൂപയുമാണ്‌ നൽകിയത്‌. ബഷീറിന്റെ ഭാര്യയുടെ ഉപ്പ  മുഹമ്മദ്കുട്ടി ചെക്ക്‌ ഏറ്റുവാങ്ങി. ബഷീറിന്റെ ഭാര്യയുടെ ജോലി സംബന്ധിച്ച സർക്കാർ ഉത്തരവിൽ തുടർ നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. കലക്ടർ ജാഫർ മലിക്‌, തിരൂർ തഹസിൽദാർ ടി മുരളി, സിറാജ് ദിനപത്രം 
ഡയറക്ടർമാരായ വണ്ടൂർ അബ്‌ദുർ റഹ്മാൻ ഫൈസി, എ സൈഫുദ്ദീൻ ഹാജി, ബഷീറിന്റെ സഹോദരങ്ങളായ അബ്ദുർറഹ്മാൻ, അബ്ദുൽ ഖാദർ, ഉമർ, ഭാര്യാസഹോദരൻ താജുദ്ദീൻ ഇരിങ്ങാവൂർ, പഞ്ചായത്തംഗം അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top