19 September Thursday

കനത്ത മഴയിൽ സംസ്ഥാനത്ത്‌ മൂന്ന്‌ മരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കൊച്ചി > മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന്‌ പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്‍റെ ഭാര്യ മുത്തുവാണ് മരിച്ചത്. മട്ടന്നൂരിൽ കനത്തമഴയിൽ തോട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. കുഴിക്കൽ ശിൽപ നിവാസിൽ കെ പത്മനാഭ (54) നാണ് മരിച്ചത്. പകൽ പതിനൊന്നോടെ വീട്ടിനടുത്തുള്ള തോടിൽ വീഴുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top