07 August Friday

1800 പ്രവാസികൾ ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


നെടുമ്പാശേരി
കെനിയ, കോംഗോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുൾപ്പെടെ അഞ്ച് വിമാനങ്ങളിലായി ആയിരത്തെണ്ണൂറോളം പ്രവാസികൾകൂടി ബുധനാഴ്‌ച നെടുമ്പാശേരിയിൽ വിമാനമിറങ്ങും. കോംഗോയിലെ കിൻഷാസയിൽനിന്നുള്ള എത്യോപ്യൻ എയർലൈൻസ് വിമാനം രാവിലെ 6.35ന് അഡിസ് അബാബ വഴി കൊച്ചിയിലെത്തും.

കെനിയയിലെ നെയ്റോബിയിൽനിന്നുള്ള എയർഇന്ത്യ വിമാനം രാവിലെ 7.30ന് കൊച്ചിയിലെത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽ ഇറങ്ങിയശേഷമാണ് ഈ വിമാനം എത്തുന്നത്. എയർഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്‌ വിമാനം വൈകിട്ട് 5.25നും ഗോഎയറിന്റെ ദമാം വിമാനം ആറിനും എയർഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനം 9.55നും പ്രവാസികളുമായി എത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top