15 May Saturday

സിപിഐ എം പ്രവർത്തകനെ 
ഗുണ്ടാസംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021


പെരുമ്പാവൂർ
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സിപിഐ എം പ്രവർത്തകനെ ഗുണ്ടാസംഘങ്ങൾ ആക്രമിച്ചു. കോടനാട് കുറിച്ചിലക്കോട് തോട്ടുപുറം വീട്ടിൽ സൈലേഷിനെയാണ്‌ (46) ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 10ന് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുംവഴി തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. ഇതുസംബന്ധിച്ച് കുറിച്ചിലക്കോട് മാഞ്ഞളി വീട്ടിൽ അമൽ (22), നാരോത്തുകുടിവീട്ടിൽ ആൽബിൻ (23), തോട്ടുവ വടക്കേവീട്ടിലാൻ പവൻ (24) എന്നിവർക്കെതിരെ കോടനാട് പൊലീസിൽ പരാതി നൽകി. ലഹരിവിൽപ്പനയും ഗുണ്ടാ ആക്രമണവും നടത്തുന്ന സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഐ എം പ്രവർത്തകർ പറഞ്ഞു.

കുറിച്ചിലക്കോട്, മയൂരപുരം, മങ്കുഴി, ഈ പ്രദേശത്തെ പെരിയാർ തീരം, വനമേഖല എന്നിവിടങ്ങളിൽ വ്യാപകമായി കഞ്ചാവ്‌ കച്ചവടവും അവധിദിവസങ്ങളിൽ വ്യാജമദ്യവും വിൽക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ലഹരി ഉപയോഗിച്ച് ബൈക്കോടിച്ച ഒരു യുവാവ് പോസ്റ്റിലിടിച്ച് മരിച്ച സംഭവം അടുത്തിടെയാണ് നടന്നത്. കോടനാട്, വേങ്ങൂർ, മുടക്കുഴ പ്രദേശങ്ങളിൽനിന്നുള്ള ഗുണ്ടാസംഘങ്ങൾ തമ്പടിക്കുന്നത് പെരിയാർ തീരത്തും വനപ്രദേശത്തിനു സമീപവുമാണ്. പൊലീസിൽനിന്നും എക്സൈസിൽനിന്നും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്‌ സംഘം രക്ഷപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top